Exodus 22:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ മെതിക്കളത്തിന്‍റെയും ചക്കുകളുടെയും സമൃദ്ധിയില്‍നിന്ന് എനിക്കുള്ള ഓഹരി അര്‍പ്പിക്കാന്‍ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂല്‍പുത്രന്മാരെ എനിക്കു നല്‌കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.
Malayalam 1992 MBSI
നിന്റെ വിളവും ദ്രാവകവര്‍ഗ്ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുതു; നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ എനിക്കു തരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ വിളവും ദ്രാവകവര്‍ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.
Malayalam Bible POC-ML 2013
നിന്‍െറ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്‌ധിയില്‍ നിന്ന് കാഴ്‌ച സമര്‍പ്പിക്കാന്‍ വൈകരുത്. നിന്‍െറ പുത്രന്‍മാരില്‍ ആദ്യജാതനെ എനിക്കു നല്‍കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിന്റെ ധാന്യശേഖരത്തിൽനിന്നും വീഞ്ഞുശേഖരത്തിൽനിന്നും ഉള്ള വഴിപാടുകൾ അർപ്പിക്കാൻ വൈകരുത്. “നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു നൽകണം.