Exodus 22:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ തന്‍റെ കന്നുകാലിയെ അഴിച്ചുവിട്ടിട്ട് അത് അയല്‍ക്കാരന്‍റെ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ കൃഷി തിന്നു നശിപ്പിച്ചാല്‍ മൃഗത്തിന്‍റെ ഉടമസ്ഥന്‍ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.
Malayalam 1992 MBSI
ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലില്‍ മേയുകയാകട്ടെ ചെയ്താല്‍ അവന്‍ തന്റെ വയലിലുള്ളതില്‍ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതില്‍ ഉത്തമമായതും പകരം കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരാൾ ഒരു വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് തീറ്റിക്കുകയോ അത് മറ്റൊരാളുടെ വയലിൽ മേയുകയോ ചെയ്താൽ അവൻ തന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ ഉള്ളതിൽ നിന്നും ഉത്തമമായത് പകരം കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് അത് മറ്റൊരുത്തന്‍റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവന്‍ തന്‍റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.
Malayalam Bible POC-ML 2013
ഒരുവന്‍ മറ്റൊരുവന്‍െറ വയലിലോ മുന്തിരിത്തോട്ടത്തിലോ തന്‍െറ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവന്‍െറ വയലില്‍ മേയാനിടയാക്കുകയോ ചെയ്‌താല്‍, അവന്‍ തന്‍െറ വയലിലും മുന്തിരിത്തോട്ടത്തിലും നിന്നുള്ള ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരെങ്കിലും തന്റെ മൃഗങ്ങളെ വയലിലോ മുന്തിരിത്തോപ്പിലോ മേയിക്കുമ്പോൾ അലഞ്ഞുതിരിയാൻ അനുവദിച്ചിട്ട് അവ മറ്റൊരാളുടെ വയലിൽ മേഞ്ഞാൽ അയാൾ സ്വന്തം വയലിലെയോ മുന്തിരിത്തോപ്പിലെയോ നല്ലതിനെ പകരം കൊടുക്കണം.