Exodus 22:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാണാതെ പോയ കാള, കഴുത, ആട്, വസ്ത്രം മുതലായവയില്‍ ഏതെങ്കിലും ഒന്നിന്‍റെ പേരില്‍ വിശ്വാസലംഘനക്കുറ്റം ആരോപിക്കപ്പെട്ടാല്‍ ഇരുകക്ഷികളും ദൈവസന്നിധിയില്‍ വരണം. കുറ്റക്കാരനായി വിധിക്കപ്പെടുന്നവന്‍ അപരന് ഇരട്ടി പകരം നല്‌കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.
Malayalam 1992 MBSI
കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവന്‍ പറഞ്ഞു കുറ്റം ചുമത്തിയാല്‍ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയില്‍ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവന്‍ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ എന്തിനെയെങ്കിലും സംബന്ധിച്ച് “ഇത് എനിക്കുള്ളത്” എന്ന് ഒരാൾ പറഞ്ഞ് കുറ്റം ചുമത്തിയാൽ രണ്ട് പേരുടെയും കാര്യം ദൈവസന്നിധിയിൽ വരണം; കുറ്റക്കാരനെന്ന് ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ച് ഇത് എനിക്കുള്ളത് എന്ന് ഒരുവന്‍ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപക്ഷക്കാരുടെയും കാര്യം ദൈവസന്നിധി യിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവന്‍ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കേണം.
Malayalam Bible POC-ML 2013
കാള, കഴുത, ആട്‌, വസ്‌ത്രം നഷ്‌ടപ്പെട്ട മറ്റെന്തെങ്കിലും വസ്‌തു ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇതെന്‍േറതാണ്‌ എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്‌താല്‍, ഇരുവരും ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തന്‍െറ അയല്‍ക്കാരന്‌ ഇരട്ടി തിരികെക്കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം എന്നിങ്ങനെയുള്ള എന്തിന്റെയെങ്കിലും കാര്യത്തിൽ ‘അതു തന്റേത്’ എന്ന് ആരെങ്കിലും അവകാശപ്പെടുന്നപക്ഷം, ഇരുകക്ഷികളും തങ്ങളുടെ കാര്യം ദൈവസന്നിധിയിൽ കൊണ്ടുവരണം; കുറ്റക്കാരെന്നു ദൈവം വിധിക്കുന്നവർ തന്റെ അയൽവാസിക്ക് ഇരട്ടി പകരം കൊടുക്കണം.