Exodus 24:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ മോശയോട് അരുളിച്ചെയ്തു: “പര്‍വതത്തില്‍ എന്‍റെ സമീപത്തേക്കു വന്ന് കാത്തു നില്‌ക്കുക; പ്രമാണങ്ങളും കല്പനകളും എഴുതിയ കല്പലകകള്‍ നിന്നെ ഏല്പിക്കാം. നീ അവ ജനത്തെ പഠിപ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
പിന്നെ യഹോവ മോശെയോടുനീ എന്റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യഹോവ മോശെയോട്: നീ എന്റെ അടുക്കൽ പര്‍വതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: മലമുകളില്‍ എന്‍െറ സമീപത്തേക്കു കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പല കകള്‍ നിനക്കു തരാം; നീ അവ ജനത്തെ പഠിപ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയോട്, “നീ പർവതത്തിൽ കയറിവന്ന് ഇവിടെ കാത്തിരിക്കുക; അവരുടെ പ്രബോധനത്തിനായി നിയമവും കൽപ്പനകളും എഴുതിയിട്ടുള്ള കൽപ്പലകകൾ ഞാൻ നിങ്ങളെ പഠിപ്പിക്കും” എന്ന് അരുളിച്ചെയ്തു.