Exodus 25:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വര്‍ണംകൊണ്ടു തന്നെ നാലു വളയങ്ങളുണ്ടാക്കി അവ മൂലയ്‍ക്കുള്ള നാലു കാലുകളിലായി തറയ്‍ക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറെക്കേണം.
Malayalam 1992 MBSI
അതിന്നു നാലു പൊന്‍ വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാര്‍ശ്വങ്ങളില്‍ താറെക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് നാല് പൊൻവളയങ്ങൾ ഉണ്ടാക്കണം; വളയം നാല് കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു നാലു പൊന്‍വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്‍റെയും പാര്‍ശ്വങ്ങളിൽ തറയ്ക്കേണം.
Malayalam Bible POC-ML 2013
സ്വര്‍ണംകൊണ്ടുള്ള നാലുവളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേശയ്ക്കു നാലു തങ്കവളയം ഉണ്ടാക്കണം. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ ഉറപ്പിക്കണം.