Exodus 26:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചട്ടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ അവയുടെ വശങ്ങളില്‍ തള്ളിനില്‌ക്കുന്ന ഓരോ കുടുമയും ഉണ്ടായിരിക്കണം. എല്ലാ ചട്ടങ്ങള്‍ക്കും അങ്ങനെ ഉണ്ടാക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
Malayalam 1992 MBSI
ഔരോ പലകെക്കു ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കണം, തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓരോ പലകയ്ക്ക് ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം; തിരുനിവാസത്തിന്‍റെ പലകയ്ക്ക് ഒക്കെയും അങ്ങനെതന്നെ ഉണ്ടാക്കേണം.
Malayalam Bible POC-ML 2013
പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍വീതം വേണം. എല്ലാപലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കണം.