Exodus 26:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാരത്തിന്‍റെ ഒരു വശത്തുള്ള ചട്ടങ്ങള്‍ക്ക് അഞ്ചും മറുവശത്തേതിന് അഞ്ചും പിറകില്‍ പടിഞ്ഞാറു വശത്തേതിന് അഞ്ചും വീതം അഴികള്‍ വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
Malayalam 1992 MBSI
തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകയ്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകയ്ക് അഞ്ച് അന്താഴം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിരുനിവാസത്തിന്‍റെ മറുഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറേ ഭാഗത്തു പിന്‍വശത്തെ പലകയ്ക്ക് അഞ്ച് അന്താഴം.
Malayalam Bible POC-ML 2013
കൂടാരത്തിന്‍െറ രണ്ടാമത്തെ വശത്തുള്ള പല കകള്‍ക്ക് അഞ്ച് അഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും ഉണ്ടാക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കണം.