Exodus 26:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തിരുസാന്നിധ്യകൂടാരത്തില്‍ തിരശ്ശീലയ്‍ക്കു പുറത്ത് വടക്കുവശത്തു മേശയും മേശയുടെ എതിര്‍വശത്തു വിളക്കുതണ്ടും വയ്‍ക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിരശ്ശീലയുടെ പുറമെ മേശയും മേശക്കു എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.
Malayalam 1992 MBSI
തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് നിലവിളക്കും വയ്ക്കണം; മേശ വടക്കുഭാഗത്ത് വയ്ക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിരശ്ശീലയുടെ പുറമേ മേശയും മേശയ്ക്ക് എതിരേ തിരുനിവാസത്തിന്‍റെ തെക്കുഭാഗത്തു നിലവിളക്കും വയ്ക്കേണം; മേശ വടക്കുഭാഗത്തു വയ്ക്കേണം.
Malayalam Bible POC-ML 2013
തിരശ്‌ശീലയ്‌ക്കുവെളിയില്‍ മേശയും മേശയ്‌ക്കെതിരേ കൂടാരത്തിന്‍െറ തെക്കുവശത്തു വിളക്കുകാലും സ്‌ഥാപിക്കണം. മേശ കൂടാരത്തിന്‍െറ വടക്കുവശത്തായിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിരശ്ശീലയ്ക്കു വെളിയിൽ, സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്തു മേശയും, മേശയുടെ എതിരേ തെക്കുഭാഗത്തു നിലവിളക്കും വെക്കണം.