Exodus 26:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവയില്‍ അഞ്ചെണ്ണം ഒരു വിരിയായും ആറെണ്ണം മറ്റൊരു വിരിയായും കൂട്ടിത്തുന്നണം. ആറു വിരികള്‍ തുന്നിച്ചേര്‍ത്ത വിരിപ്പിന്‍റെ ആറാമത്തെ വിരി മുകളിലേയ്‍ക്ക് രണ്ടു മടക്കായി വയ്‍ക്കുക;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം.
Malayalam 1992 MBSI
അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന്‍ വശത്തു മടക്കി ഇടേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്ത് മടക്കി ഇടണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്‍റെ മുന്‍വശത്തു മടക്കി ഇടേണം.
Malayalam Bible POC-ML 2013
അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി കൂടാരത്തിന്‍െറ മുന്‍ഭാഗത്തു മടക്കിയിടുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർക്കണം; ആറാമത്തെ തിരശ്ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം.