Exodus 28:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പന്ത്രണ്ടു കല്ലുകളില്‍ ഓരോന്നിലും ഇസ്രായേല്‍പുത്രന്മാരുടെ പേരുകള്‍ മുദ്രമോതിരത്തിലെന്നപോലെ കൊത്തിയിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
Malayalam 1992 MBSI
ഈ കല്ലു യിസ്രായേല്‍മക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഔരോന്നിന്റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവ ക്രമമായി യിസ്രായേൽമക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുക്ൾ ആയിരിക്കണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്‍റെ പേര്‍ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ പുത്രന്‍മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്‌നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിന്‍െറയും പേര് ഓരോ രത്‌നത്തിലും മുദ്രപോലെ, കൊത്തിയിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം.