Exodus 28:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു രണ്ടു തോള്‍വാറുകള്‍ തയ്ച്ചു പിടിപ്പിക്കണം. ഏഫോദിനായി ഉപയോഗിച്ച സ്വര്‍ണനൂല്‍, നീല, ധൂമ്രം, ചുവപ്പുനൂലുകള്‍, നേര്‍ത്ത ലിനന്‍ എന്നിവകൊണ്ട്
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ രണ്ടു അറ്റത്തോടു ചേർന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.
Malayalam 1992 MBSI
അതിന്റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ രണ്ട് അറ്റത്തോട് ചേർന്നതായി രണ്ട് തോൾപ്പട്ട ഉണ്ടായിരിക്കണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ രണ്ട് അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം.
Malayalam Bible POC-ML 2013
അതിന്‍െറ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന്‌ അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം.