Exodus 29:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തുവച്ചുതന്നെയാണ് ദഹിപ്പിക്കേണ്ടത്. ഇതു പാപപരിഹാരയാഗമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം.
Malayalam 1992 MBSI
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിൽ ഇട്ട് ചുട്ടുകളയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം. ഇതു പാപയാഗം.
Malayalam Bible POC-ML 2013
എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണക വും പാളയത്തിനു വെളിയില്‍ വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, കാളയുടെ മാംസവും തുകലും ചാണകവും പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളയണം. ഇതു പാപശുദ്ധീകരണയാഗം.