Exodus 29:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്‍റെ നെഞ്ചും തുടയും നീരാജനം ചെയ്ത് അര്‍പ്പിച്ചശേഷം അഹരോനും പുത്രന്മാര്‍ക്കുമായി മാറ്റി വയ്‍ക്കണം. ഇത് ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍നിന്ന് അവര്‍ക്കുള്ള നിത്യഓഹരിയാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
Malayalam 1992 MBSI
അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹരോന്‍റെയും അവന്‍റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
Malayalam Bible POC-ML 2013
അഭിഷേകത്തിനായി അര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന്‌ നീരാജനം ചെയ്‌ത നെഞ്ചും കുറകും വിശുദ്‌ധീകരിച്ച്‌ അഹറോനും പുത്രന്‍മാര്‍ക്കുമായി മാറ്റിവയ്‌ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അഹരോന്റെയും അവന്റെ പുത്രന്മാരുടെയും പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനിൽ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ചതും അവർക്ക് അവകാശപ്പെട്ടതുമായ നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും നീ ശുദ്ധീകരിക്കണം.