Exodus 29:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്‍റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു പാകം ചെയ്യണം;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.
Malayalam 1992 MBSI
കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കരപൂരണത്തിന്റെ ആട്ടുകൊറ്റന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ച് പാകം ചെയ്യണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കരപൂരണത്തിന്‍റെ ആട്ടുകൊറ്റനെ എടുത്ത് അതിന്‍റെ മാംസം വിശുദ്ധമായൊരു സ്ഥലത്തുവച്ചു പാകം ചെയ്യേണം.
Malayalam Bible POC-ML 2013
അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിന്‍െറ മാംസമെടുത്ത്‌ വിശുദ്‌ധമായ ഒരു സ്‌ഥലത്തുവച്ച്‌ വേവിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം.