Exodus 29:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ വൈകിട്ടു യാഗമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പം രാവിലത്തേതുപോലെ തന്നെ കോതമ്പുമാവും ഒലിവെണ്ണയും വീഞ്ഞും ദഹനയാഗമായി അര്‍പ്പിക്കണം. ഈ ദഹനയാഗത്തിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവെക്കു ദഹനയാഗമായി വൈകുന്നേരത്തു അർപ്പിക്കേണം.
Malayalam 1992 MBSI
മറ്റെ ആട്ടിന്‍ കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവേക്കു ദഹനയാഗമായി വൈകുന്നേരത്തു അര്‍പ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റേ ആട്ടിന്‍കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്കു ദഹനയാഗമായി വൈകുന്നേരത്ത് അര്‍പ്പിക്കേണം.
Malayalam Bible POC-ML 2013
പ്രഭാതത്തിലെന്നപോലെ സായാഹ്‌നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്ത് സുഗന്‌ധവാഹിയായ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം.