Exodus 29:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരെ അരപ്പട്ടയും തൊപ്പിയും ധരിപ്പിക്കുക; ശാശ്വതനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. അങ്ങനെ അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അവരോധിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കു തലപ്പാവു വെക്കേണം. പൗരോഹിത്യം അവർക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
Malayalam 1992 MBSI
അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവര്‍ക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവര്‍ക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹരോന്റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട് കെട്ടി അവർക്ക് തലപ്പാവ് വയ്ക്കണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കണം. പിന്നെ നീ അഹരോനും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹരോന്‍റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ടു കെട്ടി അവര്‍ക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവര്‍ക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.
Malayalam Bible POC-ML 2013
നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച്‌ പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്‍െറ പുത്രന്‍മാരെയും പുരോഹിതരായി അവരോധിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്കു ശിരോവസ്ത്രം വെക്കണം. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും അരയ്ക്കു നടുക്കെട്ടു കെട്ടണം. ഒരു നിത്യ നിയമത്താൽ പൗരോഹിത്യം എന്നേക്കും അവർക്കായിരിക്കും. “ഇപ്രകാരം നീ അഹരോനെയും അവന്റെ പുത്രന്മാരെയും പ്രതിഷ്ഠിക്കണം.