Exodus 3:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഈ പര്‍വതത്തില്‍ നിങ്ങള്‍ എന്നെ ആരാധിക്കും; ഞാന്‍ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
അതിന്നു അവന്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമില്‍നിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാന്‍ നിന്നെ അയച്ചതിന് അടയാളം ആകും എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
അവിടുന്ന്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്‌ക്കുന്നത്‌ എന്നതിന്‌ ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു ദൈവം, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ അയച്ചിരിക്കുന്നതു ഞാൻതന്നെ എന്നതിന് ഇത് ഒരത്ഭുതചിഹ്നമായിരിക്കും: നീ ഈ ജനത്തെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതിനുശേഷം നിങ്ങൾ ഈ മലയിൽ ദൈവത്തെ ആരാധിക്കും” എന്ന് അരുളിച്ചെയ്തു.