Exodus 3:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ മുള്പ്പടര്പ്പിന്റെ നടുവില് അഗ്നിജ്വാലയുടെ മധ്യേ സര്വേശ്വരന്റെ ദൂതന് മോശയ്ക്കു പ്രത്യക്ഷനായി. മുള്പ്പടര്പ്പ് എരിയാതെ തീ കത്തുന്നത് മോശ ശ്രദ്ധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
Malayalam 1992 MBSI
അവിടെ യഹോവയുടെ ദൂതന് ഒരു മുള്പടര്പ്പിന്റെ നടുവില്നിന്നു അഗ്നിജ്വാലയില് അവന്നു പ്രത്യക്ഷനായി. അവന് നോക്കിയാറെ മുള്പടര്പ്പു തീ പിടിച്ചു കത്തുന്നതും മുള്പടര്പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ യഹോവയുടെ ദൂതന് ഒരു മുള്പ്പടര്പ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവന് നോക്കിയാറെ മുള്പ്പടര്പ്പു തീപിടിച്ചു കത്തുന്നതും മുള്പ്പടര്പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
Malayalam Bible POC-ML 2013
അവിടെ ഒരു മുള്പ്പടര്പ്പിന്െറ മധ്യത്തില് നിന്നു ജ്വലിച്ചുയര്ന്ന അഗ്നിയില് കര്ത്താവിന്െറ ദൂതന് അവനു പ്രത്യക്ഷപ്പെട്ടു. അവന് ഉറ്റുനോക്കി. മുള്പ്പടര്പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്വാലയിൽ അദ്ദേഹത്തിന് പ്രത്യക്ഷനായി. മുൾപ്പടർപ്പ് കത്തുന്നുണ്ടായിരുന്നെങ്കിലും അതു വെന്തുപോകുന്നില്ലെന്ന് മോശ കണ്ടു.