Exodus 3:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തുകാരുടെ ദൃഷ്‍ടിയില്‍ ഈ ജനതയോടു ഞാന്‍ അനുഭാവം ഉളവാക്കും. അതിനാല്‍ നിങ്ങള്‍ വെറുംകൈയോടെ പോകേണ്ടി വരികയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മിസ്രയീമ്യർക്കു ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
Malayalam 1992 MBSI
ഞാന്‍ മിസ്രയീമ്യര്‍ക്കും ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഈജിപ്റ്റുകാർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മിസ്രയീമ്യര്‍ക്ക് ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുംകൈയായി പോരേണ്ടിവരികയില്ല.
Malayalam Bible POC-ML 2013
ഈജിപ്‌തുകാരുടെ ദൃഷ്‌ടിയില്‍ ഈ ജനത്തോടു ഞാന്‍ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ വിട്ടുപോരുമ്പോൾ വെറുംകൈയോടെ പോകാതിരിക്കേണ്ടതിനു ഞാൻ ഈജിപ്റ്റുകാരിൽ നിങ്ങളുടെനേർക്ക് അനുകൂലമനോഭാവം ഉളവാക്കും.