Exodus 3:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ അതു കാണുന്നതിന് അടുത്തുവരുന്നതു കണ്ടപ്പോള്‍ ദൈവം, “മോശേ, മോശേ” എന്നു മുള്‍പ്പടര്‍പ്പിന്‍റെ നടുവില്‍നിന്നു വിളിച്ചു. “അടിയന്‍ ഇതാ” എന്നു മോശ പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ ഇതാ, ഞാന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്ന്, അവനെ “മോശെ, മോശെ” എന്ന് വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നോക്കേണ്ടതിന് അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പ്പടര്‍പ്പിന്‍റെ നടുവിൽനിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. അതിന് അവന്‍: ഇതാ, ഞാന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു കാണാൻ അദ്ദേഹം അടുത്തുചെല്ലുന്നത് യഹോവ കണ്ടു. ദൈവം മുൾപ്പടർപ്പിനുള്ളിൽനിന്നും അവനെ, “മോശേ! മോശേ!” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്ന് മോശ വിളികേട്ടു.