Exodus 30:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപപരിഹാരത്തിനായി അര്‍പ്പിച്ച മൃഗത്തിന്‍റെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, വര്‍ഷത്തിലൊരിക്കല്‍ അഹരോന്‍ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കണം; ഇത് സര്‍വേശ്വരന് അതിവിശുദ്ധമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം.
Malayalam 1992 MBSI
സംവത്സരത്തില്‍ ഒരിക്കല്‍ അഹരോന്‍ അതിന്റെ കൊമ്പുകള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവേക്കു അതിവിശുദ്ധം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംവത്സരത്തിൽ ഒരിക്കൽ അഹരോന്‍ അതിന്‍റെ കൊമ്പുകള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്‍റെ രക്തംകൊണ്ട് അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.
Malayalam Bible POC-ML 2013
ദ്രാവക നൈവേദ്യവും ഒഴിക്കരുത്‌. പാപപരിഹാരബലിയുടെ രക്‌തംകൊണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ അഹറോന്‍ അതിന്‍െറ കൊമ്പുകളില്‍ പരിഹാര കര്‍മം അനുഷ്‌ഠിക്കണം. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത്‌ കര്‍ത്താവിന്‌ അതി വിശുദ്‌ധമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.”