Exodus 30:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാന്‍ പോകുമ്പോഴും സര്‍വേശ്വരനു ധൂപാരാധന നടത്താന്‍ പോകുമ്പോഴും അവര്‍ ഈ വെള്ളംകൊണ്ടു കൈകാലുകള്‍ കഴുകണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
Malayalam 1992 MBSI
അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കയോ യഹോവേക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കല്‍ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം.
Malayalam Bible POC-ML 2013
അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ ശുശ്രൂഷയ്‌ക്കായി ബലിപീഠത്തെ സമീപിച്ച് കര്‍ത്താവിന് ദഹനബലിയര്‍പ്പിക്കുകയോചെയ്യുമ്പോള്‍ കൈകാലുകള്‍ കഴുകണം. അല്ലെങ്കില്‍ അവര്‍ മരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം.