Exodus 31:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് എനിക്കും ഇസ്രായേല്‍ജനത്തിനും ഇടയിലുള്ള ശാശ്വതമായ അടയാളമാകുന്നു. ആറു ദിവസംകൊണ്ട് സര്‍വേശ്വരന്‍ ആകാശവും ഭൂമിയും സൃഷ്‍ടിച്ചു; ഏഴാം ദിവസം അവിടുന്നു സ്വസ്ഥനായിരുന്നു; അതിന്‍റെ അടയാളമാണിത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
Malayalam 1992 MBSI
അതു എനിക്കും യിസ്രായേല്‍മക്കള്‍ക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറ് ദിവസംകൊണ്ടാണ് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് എനിക്കും യിസ്രായേൽമക്കള്‍ക്കും മധ്യേ എന്നേക്കും ഒരു അടയാളമാകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
Malayalam Bible POC-ML 2013
ഇത് എനിക്കും ഇസ്രായേല്‍ ജനത്തിനും മധ്യേ ശാശ്വതമായ ഒരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്‌ടിക്കുകയും ഏഴാം ദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയുംചെയ്‌ത തിന്‍െറ അടയാളം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് എനിക്കും ഇസ്രായേൽമക്കൾക്കും മധ്യേ എന്നേക്കുമുള്ള ഒരു ചിഹ്നം ആകുന്നു; ആറുദിവസംകൊണ്ട് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; ഏഴാംദിവസം യഹോവ സ്വസ്ഥനായി വിശ്രമിച്ചു.’ ”