Exodus 32:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാളയത്തിന്‍റെ കവാടത്തില്‍നിന്നുകൊണ്ടു മോശ വിളിച്ചുപറഞ്ഞു: “സര്‍വേശ്വരന്‍റെ പക്ഷത്തുള്ളവര്‍ എന്‍റെ അടുക്കല്‍ വരട്ടെ.” ലേവ്യരെല്ലാം അദ്ദേഹത്തിന്‍റെ അടുക്കല്‍ ഒത്തുകൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.
Malayalam 1992 MBSI
യഹോവയുടെ പക്ഷത്തില്‍ ഉള്ളവന്‍ എന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്റെ അടുക്കല്‍ വന്നുകൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവയുടെ പക്ഷത്ത് ഉള്ളവർ എന്റെ അടുക്കൽ വരട്ടെ” എന്ന് പറഞ്ഞു. അപ്പോൾ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ പാളയത്തിന്‍റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തിൽ ഉള്ളവന്‍ എന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്‍റെ അടുക്കൽ വന്നുകൂടി.
Malayalam Bible POC-ML 2013
മോശ പാളയത്തിന്‍െറ വാതില്‍ക്കല്‍ നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിന്‍െറ പക്‌ഷത്തുള്ളവര്‍ എന്‍െറ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്‍മാരെല്ലാവരും അവന്‍െറ അടുക്കല്‍ ഒന്നിച്ചുകൂടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ പാളയത്തിന്റെ കവാടത്തിൽനിന്നുകൊണ്ടു “യഹോവയുടെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരട്ടെ,” എന്നു പറഞ്ഞു. ലേവ്യർ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി.