Exodus 32:34 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ പോയി ഞാന്‍ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്‍റെ ദൂതന്‍ നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാല്‍ ശിക്ഷാദിവസം ഞാന്‍ അവരുടെ പാപത്തിനു ശിക്ഷ നല്‌കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന്‍ നിന്റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്ക് ജനത്തെ കൂട്ടിക്കൊണ്ടു പോകുക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും” എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നീ പോയി ഞാന്‍ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതന്‍ നിന്‍റെ മുമ്പിൽ നടക്കും. എന്നാൽ എന്‍റെ സന്ദര്‍ശനദിവസത്തിൽ ഞാന്‍ അവരുടെ പാപം അവരുടെമേൽ സന്ദര്‍ശിക്കും എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്‌ഥലത്തേക്കു ജനത്തെനയിക്കുക. എന്‍െറ ദൂതന്‍ നിന്‍െറ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്‌ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ, നീ പോയി ഞാൻ നിന്നോടു കൽപ്പിച്ച ദേശത്തേക്ക് ഈ ജനത്തെ കൂട്ടിക്കൊണ്ടുപോകണം; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും; എന്നാൽ അവരുടെ പ്രവൃത്തികളുടെ കണക്കുചോദിക്കുമ്പോൾ അവരുടെ പാപങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും” എന്ന് അരുളിച്ചെയ്തു.