Exodus 33:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്കു മുമ്പായി ഞാന്‍ എന്‍റെ ദൂതനെ അയയ്‍ക്കും. കനാന്യര്‍, അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
Malayalam 1992 MBSI
പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഔടിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാലും തേനും ഒഴുകുന്ന ദേശത്തേക്ക് തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്ക് മുമ്പ് അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയയ്ക്കും; കനാന്യന്‍, അമോര്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ഒരു ദൂതനെ അയയ്‌ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കും, കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ദേശത്തുനിന്ന് ഓടിച്ചുകളയും.