Exodus 34:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുളിപ്പുചേര്‍ത്ത അപ്പത്തോടൊപ്പം യാഗമൃഗത്തിന്‍റെ രക്തം എനിക്ക് അര്‍പ്പിക്കരുത്; പെസഹാ പെരുന്നാളിനു കൊല്ലുന്ന മൃഗത്തിന്‍റെ മാംസം അടുത്ത ദിവസത്തേക്കു ശേഷിപ്പിക്കുകയുമരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.
Malayalam 1992 MBSI
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്കുള്ള യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുത്. പെസഹാപെരുന്നാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.
Malayalam Bible POC-ML 2013
പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്‌തബലിയര്‍പ്പിക്കരുത്‌. പെസ ഹാത്തിരുനാളിലെ ബലിവസ്‌തു പ്രഭാതംവരെ അവശേഷിക്കുകയുമരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. പെസഹാപ്പെരുന്നാളിലെ യാഗം പ്രഭാതംവരെ ശേഷിപ്പിക്കരുത്.