Exodus 34:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം അടുത്തു ചെന്നു; സീനായ്മലയില്‍ വച്ചു സര്‍വേശ്വരന്‍ തന്നോട് അരുളിച്ചെയ്തതെല്ലാം മോശ അവര്‍ക്കു കല്പനകളായി നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ശേഷം യിസ്രായേൽമക്കൾ ഒക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവൻ അവരോടു ആജ്ഞാപിച്ചു.
Malayalam 1992 MBSI
അതിന്റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ശേഷം യിസ്രായേൽമക്കൾ എല്ലാവരും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെശേഷം യിസ്രായേൽമക്കളൊക്കെയും അവന്‍റെ അടുക്കൽ ചെന്നു. സീനായിപര്‍വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോട് ആജ്ഞാപിച്ചു.
Malayalam Bible POC-ML 2013
മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്‌മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു.