Exodus 36:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധമന്ദിരത്തിന്‍റെ പണികള്‍ക്കുവേണ്ടി ഇസ്രായേല്‍ജനം അര്‍പ്പിച്ചിരുന്നവയെല്ലാം അവര്‍ മോശയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ജനം പ്രഭാതംതോറും സ്വമേധയാ വഴിപാടുകള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‌വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Malayalam 1992 MBSI
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാന്‍ യിസ്രായേല്‍മക്കള്‍ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവര്‍ മോശെയുടെ പക്കല്‍നിന്നു വാങ്ങി; എന്നാല്‍ അവര്‍ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്യുവാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാട് ഒക്കെയും അവർ മോശെയുടെ പക്കൽനിന്ന് വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാന്‍ യിസ്രായേൽമക്കള്‍ കൊണ്ടുവന്ന വഴിപാടൊക്കെയും അവര്‍ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവര്‍ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു.
Malayalam Bible POC-ML 2013
വിശുദ്‌ധ കൂടാരത്തിന്‍െറ പണിക്കുവേണ്ടി ഇസ്രായേല്‍ജനംകൊണ്ടുവന്ന കാഴ്‌ചകളെല്ലാം മോശയുടെ അടുക്കല്‍ നിന്ന്‌ അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്‌ചകള്‍ കൊണ്ടുവന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.