Exodus 37:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ ഇടുന്നതിനു വക്കിനു താഴെ എതിര്‍വശങ്ങളില്‍ രണ്ടു സ്വര്‍ണവളയങ്ങളും ഉറപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വക്കിന്നു കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊൻവളയം ഉണ്ടാക്കി.
Malayalam 1992 MBSI
അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ വക്കിന്നു കീഴെ രണ്ടു പാര്‍ശ്വത്തിലുള്ള ഔരോ കോണിങ്കലും ഔരോ പൊന്‍ വളയം ഉണ്ടാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ട് പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ വക്കിനു കീഴെ രണ്ടു പാര്‍ശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊന്‍വളയം ഉണ്ടാക്കി.
Malayalam Bible POC-ML 2013
അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടും സ്വര്‍ണവളയങ്ങള്‍ ഘടിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിച്ചു.