Exodus 39:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വര്‍ണംകൊണ്ടു രണ്ട് അരികുപാളികളും രണ്ടു വളയങ്ങളും നിര്‍മ്മിച്ചു. വളയങ്ങള്‍ മാര്‍ച്ചട്ടയുടെ മുകള്‍ഭാഗത്ത് ഇരുകോണുകളിലും ഘടിപ്പിച്ചു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
Malayalam 1992 MBSI
പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൊന്ന് കൊണ്ട് രണ്ട് വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ട് വളയങ്ങളും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൊന്നുകൊണ്ട് രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്‍റെ രണ്ട് അറ്റത്തും വച്ചു.
Malayalam Bible POC-ML 2013
രണ്ടു സ്വര്‍ണത്തകിടുകളും രണ്ടു സ്വര്‍ണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്‌ത്രാണത്തിന്‍െറ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്കംകൊണ്ടു രണ്ടു കസവുതടവും രണ്ടു വളയവും ഉണ്ടാക്കി. രണ്ടു വളയവും നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിച്ചു.
Recommended Reading