Exodus 4:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ വീണ്ടും മോശയോട് അരുളിച്ചെയ്തു: “നീ ഈജിപ്തില്‍ മടങ്ങിച്ചെന്ന് ഞാന്‍ നിനക്ക് വശമാക്കി തന്നിട്ടുള്ള എല്ലാ അദ്ഭുതങ്ങളും ഫറവോയുടെ മുമ്പില്‍ ചെയ്യണം. എന്നാല്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും. അവന്‍ ജനത്തെ വിട്ടയയ്‍ക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‌വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
Malayalam 1992 MBSI
യഹോവ മോശെയോടു അരുളിച്ചെയ്തതുനീ മിസ്രയീമില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാന്‍ ഔര്‍ത്തുകൊള്‍ക; എന്നാല്‍ അവന്‍ ജനത്തെ വിട്ടയക്കാതിരിപ്പാന്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ മോശെയോട് അരുളിച്ചെയ്തത്:“ നീ ഈജിപ്റ്റിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ മിസ്രയീമിൽ ചെന്നെത്തുമ്പോള്‍ ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള അദ്ഭുതങ്ങളൊക്കെയും ഫറവോന്‍റെ മുമ്പാകെ ചെയ്‍വാന്‍ ഓര്‍ത്തുകൊള്‍ക; എന്നാൽ അവന്‍ ജനത്തെ വിട്ടയയ്ക്കാതിരിപ്പാന്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും.
Malayalam Bible POC-ML 2013
കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്‌തിലേക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കിത്തന്നിരിക്കുന്ന അദ്‌ഭുതങ്ങള്‍ ഫറവോയു ടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ അവനെ കഠിനചിത്തനാക്കും; അവന്‍ ജനത്തെ വിട്ടയയ്‌ക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും.