Exodus 4:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ വീണ്ടും മോശയോടു കല്പിച്ചു: “നിന്‍റെ കൈ നിന്‍റെ മാറിടത്തില്‍ വയ്‍ക്കുക.” മോശെ കൈ മാറിടത്തില്‍ വച്ചു. തിരിച്ചെടുത്തപ്പോള്‍ അതു കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെള്ള നിറമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.
Malayalam 1992 MBSI
യഹോവ പിന്നെയും അവനോടുനിന്റെ കൈ മാര്‍വ്വിടത്തില്‍ ഇടുക എന്നു കല്പിച്ചു. അവന്‍ കൈ മാര്‍വ്വിടത്തില്‍ ഇട്ടു; പുറത്തു എടുത്തപ്പോള്‍ കൈ ഹിമം പോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ പിന്നെയും അവനോട്: “നിന്റെ കൈ മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ പിന്നെയും അവനോട്: നിന്‍റെ കൈ മാര്‍വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവന്‍ കൈ മാര്‍വിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോള്‍ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ വീണ്ടും അരുളിച്ചെയ്‌തു: നിന്‍െറ കൈ മാറിടത്തില്‍ വയ്‌ക്കുക. അവന്‍ അപ്രകാരം ചെയ്‌തു. കൈ തിരിച്ചെടുത്തപ്പോള്‍ അതു മഞ്ഞുപോലെ വെളുത്തു കുഷ്‌ഠമുള്ളതായി കാണപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു.