Exodus 4:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“കൈ വീണ്ടും മാറിടത്തില്‍ വയ്‍ക്കുക.” ദൈവം കല്പിച്ചു. കൈ മാറിടത്തില്‍ വച്ചിട്ടു തിരിച്ചെടുത്തപ്പോള്‍ അത് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങള്‍പോലെ ആയിത്തീര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.
Malayalam 1992 MBSI
നിന്റെ കൈ വീണ്ടും മാര്‍വ്വിടത്തില്‍ ഇടുക എന്നു കല്പിച്ചു. അവന്‍ കൈ വീണ്ടും മാര്‍വ്വിടത്തില്‍ ഇട്ടു, മാര്‍വ്വിടത്തില്‍നിന്നു പുറത്തെടുത്തപ്പോള്‍, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്റെ ശരീരത്തിന്റെ മാംസംപോലെ ആയി കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കൈ വീണ്ടും മാര്‍വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവന്‍ കൈ വീണ്ടും മാര്‍വിടത്തിൽ ഇട്ടു, മാര്‍വിടത്തിൽനിന്നു പുറത്തെടുത്തപ്പോള്‍, അതു വീണ്ടും അവന്‍റെ മറ്റേ മാംസംപോലെ ആയി കണ്ടു.
Malayalam Bible POC-ML 2013
അവിടുന്നു കല്‍പിച്ചു: കൈ വീണ്ടും മാറിടത്തില്‍ വയ്‌ക്കുക. അവന്‍ അപ്രകാരം ചെയ്‌തു. മാറിടത്തില്‍നിന്ന്‌ കൈ തിരി ച്ചെടുത്തപ്പോള്‍ അതു പൂര്‍വസ്‌ഥിതിയിലായി. ശരീരത്തിന്‍െറ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി.