Exodus 8:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനു വിസമ്മതിച്ചാല്‍ നിന്‍റെയും നിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയുംമേല്‍ ഈച്ചകളെ ഞാന്‍ പറ്റമായി അയയ്‍ക്കും. നിന്‍റെ ഭവനങ്ങളിലും ഈജിപ്തിലെ ജനങ്ങളുടെ പാര്‍പ്പിടങ്ങളിലും ദേശത്തും അവ നിറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.
Malayalam 1992 MBSI
നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്‍ മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുംന്ന ദേശവും നായീച്ചകൊണ്ടു നിറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എന്‍റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാന്‍ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.
Malayalam Bible POC-ML 2013
എന്‍െറ ജനത്തെ വിട്ടയയ്‌ക്കാത്തപക്‌ഷം, നിന്‍െറയും സേവകരുടെയും ജനത്തിന്‍െറയും മേല്‍ ഞാന്‍ ഈച്ചകളെ അയയ്‌ക്കും. അങ്ങനെ ഈജിപ്‌തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്‌ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നാൽ നിന്റെയും ഭൃത്യന്മാരുടെയും ജനത്തിന്റെയും നിന്റെ എല്ലാ ഭവനങ്ങളിലും ഞാൻ ഈച്ചകളെ അയയ്ക്കും. ഈജിപ്റ്റുകാരുടെ എല്ലാ വീടുകളും അവരുടെ ദേശവും ഈച്ചകളാൽ നിറയും.