Exodus 9:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുക; വീട്ടിലെത്താതെ വയലില്‍ നില്‌ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴ പെയ്യിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
Malayalam 1992 MBSI
അതുകൊണ്ടു ഇപ്പോള്‍ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലില്‍ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടില്‍ വരുത്താതെ വയലില്‍ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേല്‍ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഇപ്പോള്‍ ആളയച്ചു നിന്‍റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകല മനുഷ്യന്‍റെയും മൃഗത്തിന്‍റെയുംമേൽ കന്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
Malayalam Bible POC-ML 2013
ആകയാല്‍, ഉടനെ ആളയച്ചു കന്നുകാലികളടക്കം വയലിലുള്ളവയെ എല്ലാം സുര ക്‌ഷിത സ്‌ഥാനങ്ങളിലെത്തിക്കുക. എന്തെന്നാല്‍, വീട്ടിലെത്തിക്കാതെ വയലില്‍ നില്‍ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ കന്‍മഴ പെയ്യുകയും അവയെല്ലാം ചത്തുപോവുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’ ”