Exodus 9:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ ഫറവോയുടെ അടുത്തുനിന്നു പട്ടണത്തിനു പുറത്തു വന്നു സര്‍വേശ്വരന്‍റെ നേര്‍ക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു; ഉടനെ മഴയും ഇടിയും കന്മഴയും നിലച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.
Malayalam 1992 MBSI
മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കന്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.
Malayalam Bible POC-ML 2013
മോശ ഫറവോയുടെ അടുക്കല്‍ നിന്നു പുറപ്പെട്ട്‌ പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്‍െറ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ഥിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല.