Ezekiel 1:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവ പറന്നപ്പോള്‍ അവയുടെ ചിറകടി ഞാന്‍ കേട്ടു. അതു സമുദ്രത്തിന്‍റെ ഇരമ്പല്‍പോലെയും സര്‍വശക്തന്‍റെ ഗംഭീരനാദംപോലെയും സൈന്യത്തിന്‍റെ ആരവം പോലെയും ആയിരുന്നു. ജീവികള്‍ നിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
Malayalam 1992 MBSI
അവ പോകുമ്പോള്‍ ചിറകുകളുടെ ഇരെച്ചല്‍ വലിയ വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും സര്‍വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവ പോകുമ്പോൾ ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്റെ ശബ്ദംപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ പോകുമ്പോള്‍ ചിറകുകളുടെ ഇരച്ചിൽ വലിയ വെള്ളത്തിന്‍റെ ഇരച്ചിൽപോലെയും സര്‍വശക്തന്‍റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നില്ക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.
Malayalam Bible POC-ML 2013
അവ പറന്നപ്പോള്‍ അവയുടെ ചിറകുകളുടെ ശബ്‌ദം ഞാന്‍ കേട്ടു. അതു മലവെള്ളത്തിന്‍െറ ഇരമ്പല്‍പോലെയും സര്‍വശക്‌തന്‍െറ ഗംഭീരനാദംപോലെയും സൈന്യത്തിന്‍െറ ആരവംപോലെയും മുഴക്കമുള്ളതായിരുന്നു. അവനിശ്‌ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്‌ത്തിയിട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവ സഞ്ചരിക്കുമ്പോൾ അവയുടെ ചിറകിന്റെ ഒച്ച പെരുവെള്ളത്തിന്റെ ഒച്ചപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഞാൻ കേട്ടു. അവ നിശ്ചലമായി നിൽക്കുമ്പോൾ ചിറകുകൾ താഴ്ത്തുമായിരുന്നു.