Ezekiel 10:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കെരൂബുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ചക്രങ്ങള്‍ അവയുടെ പിന്നാലെ ചെന്നു; ഭൂമിയില്‍നിന്നു മുകളിലേക്കുയരാന്‍ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തിയപ്പോള്‍ അവയുടെ വശങ്ങളില്‍നിന്നു ചക്രങ്ങള്‍ വേര്‍പെട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
Malayalam 1992 MBSI
കെരൂബുകള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയില്‍നിന്നു പൊങ്ങുവാന്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ അവയുടെ പാര്‍ശ്വം വിട്ടുമാറുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വത്തിൽനിന്ന് വിട്ടുമാറുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെരൂബുകള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേര്‍ന്നുതന്നെ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാന്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ അവയുടെ പാര്‍ശ്വം വിട്ടുമാറുകയില്ല.
Malayalam Bible POC-ML 2013
കെരൂബുകള്‍ പോയപ്പോള്‍ ചക്രങ്ങള്‍ അവയോടു ചേര്‍ന്നുപോയി. കെരൂബുകള്‍ ഭൂമിയില്‍ നിന്നുയരാനായി ചിറകുകള്‍ പൊക്കിയപ്പോള്‍ ചക്രങ്ങള്‍ അവയില്‍നിന്നു വേര്‍പെട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും. ഭൂമിയിൽനിന്നുയരാൻ കെരൂബുകൾ ചിറകുവിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വംവിട്ടുമാറുകയില്ല.

Recommended Reading