Ezekiel 10:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കെബാര്‍ നദീതീരത്ത് ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ കീഴില്‍ ഞാന്‍ കണ്ട അതേ ജീവികളായിരുന്നു ഇവ. ഈ ജീവികള്‍ കെരൂബുകള്‍ ആയിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു.
Malayalam 1992 MBSI
ഇതു ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകള്‍ എന്നു ഞാന്‍ ഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് ഞാൻ കെബാർനദീതീരത്തുവച്ച് യിസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ കണ്ട ജീവി തന്നെ; അവ ‘കെരൂബുകൾ’ എന്ന് ഞാൻ ഗ്രഹിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു ഞാന്‍ കെബാര്‍നദീതീരത്തുവച്ചു യിസ്രായേലിന്‍റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നെ; അവ കെരൂബുകള്‍ എന്നു ഞാന്‍ ഗ്രഹിച്ചു.
Malayalam Bible POC-ML 2013
കേബാര്‍നദീതീരത്തുവച്ച് ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ കീഴിലായി ഞാന്‍ കണ്ട ജീവികള്‍തന്നെയാണ് ഇവ. ഇവ കെരൂബുകളാണെന്നു ഞാന്‍ മനസ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവ കേബാർ നദീതീരത്തുവെച്ച് ഇസ്രായേലിന്റെ ദൈവത്തിനുകീഴേ ഞാൻ കണ്ട ജീവികളായിരുന്നു. അങ്ങനെ അവ കെരൂബുകൾ എന്നു ഞാൻ മനസ്സിലാക്കി.