Ezekiel 10:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട ജീവികളുടെ മുഖംപോലെ തന്നെ ആയിരുന്നു അവയുടെ മുഖങ്ങള്‍. അവ ഓരോന്നും നേരെ മുമ്പോട്ടു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഓരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.
Malayalam 1992 MBSI
അവയുടെ മുഖരൂപം വിചാരിച്ചാല്‍ ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു കണ്ട മുഖങ്ങള്‍ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഔരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവയുടെ മുഖരൂപം ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ രൂപവും അപ്രകാരം തന്നെ; അവ ഓരോന്നും നേരെ മുമ്പോട്ടു തന്നെ പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാന്‍ കെബാര്‍നദീതീരത്തുവച്ചു കണ്ട മുഖങ്ങള്‍തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നെ. അവ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പോകും.
Malayalam Bible POC-ML 2013
കേബാര്‍നദീതീരത്തുവച്ച്‌ ഞാന്‍ കണ്ട ജീവികളുടെ മുഖത്തിന്‍െറ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവ ഓരോന്നും നേരേ മുമ്പോട്ടു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവയുടെ മുഖസാദൃശ്യം ഞാൻ കേബാർനദീതീരത്തു കണ്ടവിധംതന്നെ ആയിരുന്നു. ഓരോന്നും നേരേ മുമ്പോട്ടുതന്നെ സഞ്ചരിച്ചു.