Ezekiel 10:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ചണവസ്ത്രധാരിയോടു കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയില്‍ നിന്നു, കെരൂബുകളുടെ മധ്യത്തില്‍ നിന്നു തന്നെ, തീക്കനല്‍ എടുക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ അയാള്‍ അകത്തുകടന്നു ചക്രത്തിനു സമീപം നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു: നീ കെരൂബുകളുടെ ഇടയിൽ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.
Malayalam 1992 MBSI
എന്നാല്‍ അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടുനീ കെരൂബുകളുടെ ഇടയില്‍ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവില്‍നിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍ അവന്‍ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോട്: “നീ കെരൂബുകളുടെ ഇടയിൽ നിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്കുക” എന്ന് കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികിൽ നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോട്: നീ കെരൂബുകളുടെ ഇടയിൽനിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍ അവന്‍ ചെന്ന് ചക്രങ്ങളുടെ അരികെ നിന്നു.
Malayalam Bible POC-ML 2013
അവിടുന്നു ചണവസ്‌ത്രധാരിയോടു തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍നിന്ന്‌, കെരൂബുകള്‍ക്കിടയില്‍നിന്ന്‌ അഗ്‌നിയെടുക്കുക എന്ന്‌ ആജ്‌ഞാപിച്ചപ്പോള്‍, അവന്‍ അകത്തു കടന്നു ചക്രത്തിനു സമീപം നിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചണവസ്ത്രം ധരിച്ച പുരുഷനോട് യഹോവ ഇപ്രകാരം കൽപ്പിച്ചു, “കെരൂബുകളുടെ മധ്യേ തിരിയുന്ന ചക്രങ്ങൾക്കിടയിൽനിന്നു തീക്കനൽ എടുക്കുക” അപ്പോൾ അദ്ദേഹം ചെന്ന് ചക്രങ്ങൾക്കു സമീപം നിന്നു.