Ezekiel 11:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവാത്മാവ് എന്നെ ഉയര്‍ത്തി ബാബിലോണിലുള്ള പ്രവാസികളുടെ അടുത്തേക്കു മടക്കിക്കൊണ്ടുപോയതായി ഞാന്‍ ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ കണ്ട ദര്‍ശനം അപ്രത്യക്ഷമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ആത്മാവു എന്നെ എടുത്തു, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
Malayalam 1992 MBSI
എന്നാല്‍ ആത്മാവു എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദര്‍ശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
Malayalam Bible POC-ML 2013
ആത്‌മാവ്‌ എന്നെ എടുത്തുയര്‍ത്തി. ദൈവാത്‌മാവില്‍നിന്നുള്ള ദര്‍ശ നത്തില്‍ കല്‍ദായദേശത്തു പ്രവാസികളുടെയടുത്തേക്കു കൊണ്ടുപോയി. ഞാന്‍ കണ്ട ദര്‍ശനം അപ്രത്യക്‌ഷമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആത്മാവ് ഒരു ദർശനത്തിൽ എന്നെ ഉയർത്തി ദൈവാത്മാവിനാൽത്തന്നെ ബാബേൽദേശത്തു പ്രവാസികളുടെ അടുക്കലേക്കു കൊണ്ടുവന്നു. പിന്നീട് ഞാൻ കണ്ട ദർശനം എന്റെ കാഴ്ചയ്ക്കു മറഞ്ഞു;