Ezekiel 11:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍റെ ആത്മാവ് എന്‍റെമേല്‍ വന്നു; എന്നോട് കല്പിച്ചു; സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക: “ഇസ്രായേല്‍ജനമേ, നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വിചാരങ്ങളും ഞാന്‍ നന്നായി അറിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വീണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
Malayalam 1992 MBSI
അപ്പോള്‍ യഹോവയുടെ ആത്മാവു എന്റെമേല്‍ വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്ന് എന്നോടു കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവയുടെ ആത്മാവ് എന്‍റെമേൽ വീണ് എന്നോടു കല്പിച്ചത്: നീ പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ആത്‌മാവ്‌ എന്‍െറ മേല്‍ വന്ന്‌ എന്നോടു കല്‍പിച്ചു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നുവെന്നു പറയുക. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ഇങ്ങനെ വിചാരിക്കുന്നു; നിങ്ങളുടെ മനസ്‌സിലുദിക്കുന്നതെല്ലാം ഞാന്‍ അറിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്നു. അവിടന്ന് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇപ്രകാരം പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ നേതാക്കന്മാരേ, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു; നിങ്ങളുടെ ചിന്തകൾ ഞാൻ അറിയുന്നു.