Ezekiel 12:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പോകുന്ന ജനതകളുടെ ഇടയില്‍ തങ്ങളുടെ മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി അവരില്‍ ഏതാനും പേരെ വാളില്‍നിന്നും ക്ഷാമത്തില്‍നിന്നും പകര്‍ച്ചവ്യാധിയില്‍നിന്നും ഞാന്‍ രക്ഷിക്കും. ഞാനാണ് സര്‍വേശ്വരന്‍ എന്ന് അപ്പോള്‍ അവര്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
Malayalam 1992 MBSI
എന്നാല്‍ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാന്‍ അവരില്‍ ഏതാനുംപേരെ വാള്‍, ക്ഷാമം, മഹാമാരി എന്നിവയില്‍നിന്നു ശേഷിപ്പിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ പോയിരിക്കുന്ന ജനതകളുടെ ഇടയിൽ അവരുടെ സകലമ്ലേച്ഛതകളും വിവരിച്ചു പറയേണ്ടതിന് ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകല മ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിനു ഞാന്‍ അവരിൽ ഏതാനുംപേരെ വാള്‍, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
Malayalam Bible POC-ML 2013
തങ്ങള്‍ എത്തിച്ചേരുന്നിടത്തെ ജനതകളുടെയിടയില്‍ സ്വന്തം മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി വാളില്‍നിന്നും ക്‌ഷാമത്തില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും അവരില്‍ കുറച്ചുപേര്‍ രക്‌ഷപെടാന്‍ ഞാന്‍ ഇടയാക്കും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”