Ezekiel 12:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ദേശത്തെ ജനത്തോടു പറയുക: ഇസ്രായേല്‍ ദേശത്തുള്ള യെരൂശലേംനിവാസികളെപ്പറ്റി സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ ഭയത്തോടെ അപ്പം ഭക്ഷിക്കുകയും സംഭ്രമത്തോടെ വെള്ളം കുടിക്കുകയും ചെയ്യും. എന്തെന്നാല്‍ അതിലെ നിവാസികളുടെ അക്രമം നിമിത്തം അവരുടെ ദേശത്തുനിന്നു സര്‍വസ്വവും അപഹരിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും.
Malayalam 1992 MBSI
ദേശത്തിലെ ജനത്തോടു നീ പറയേണ്ടതുയെരൂശലേംനിവാസികളെയും യിസ്രായേല്‍ ദേശത്തെയും കുറിച്ചു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശത്തിലെ ജനത്തോട് നീ പറയേണ്ടത്: ‘യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടി ശൂന്യമായിപ്പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തിലെ ജനത്തോടു നീ പറയേണ്ടത്: യെരൂശലേംനിവാസികളെയും യിസ്രായേൽദേശത്തെയും കുറിച്ച് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകല നിവാസികളുടെയും സാഹസംനിമിത്തം അതിന്‍റെ നിറവോടുകൂടെ ശൂന്യമായി പോകുന്നതുകൊണ്ട് അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും.
Malayalam Bible POC-ML 2013
ആ ദേശത്തു വസിക്കുന്നവരോടു പറയുക: ഇസ്രായേലില്‍, ജറുസലെമില്‍, പാര്‍ക്കുന്നവരെപ്പറ്റി ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ വിറയലോടെ അപ്പം ഭക്‌ഷിക്കും; സംഭ്രമത്തോടെ വെള്ളം കുടിക്കും. എന്തെന്നാല്‍, അവിടെ വസിക്കുന്നവരുടെ അക്രമം നിമിത്തം അവരുടെ നാട്ടില്‍നിന്ന്‌ എല്ലാം അപഹരിക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തെ ജനങ്ങളോട് ഇപ്രകാരം പറയുക: ‘ഇസ്രായേൽദേശത്തുള്ള ജെറുശലേംനിവാസികളെപ്പറ്റി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിൽ വസിക്കുന്നവരുടെ അതിക്രമം നിമിത്തം അതിലുള്ള ഒരു വസ്തുവും അവശേഷിപ്പിക്കാതെ സകലതും കൊള്ളചെയ്യപ്പെടും. അതുകൊണ്ട് അവർ ഭീതിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.