Ezekiel 12:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാസത്തിനുവേണ്ടി എന്നതുപോലെ നിന്‍റെ കെട്ടും ഭാണ്ഡവും പകല്‍സമയത്ത് അവര്‍ കാണ്‍കെ പുറത്തുകൊണ്ടുവരിക. വൈകുന്നേരം അവര്‍ കാണ്‍കെ പ്രവാസത്തിനു പുറപ്പെടുന്നവരെപ്പോലെ നീ പുറപ്പെടണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
Malayalam 1992 MBSI
യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകല്‍സമയത്തു അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവര്‍ കാണ്‍കെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ സാധനങ്ങൾ നീ പകൽസമയത്ത് അവർ കാണുമ്പോൾ പുറത്ത് കൊണ്ടുവരണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാത്രക്കോപ്പുപോലെ നിന്‍റെ സാമാനം നീ പകൽസമയത്ത് അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്ത് അവര്‍ കാണ്‍കെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
Malayalam Bible POC-ML 2013
നിന്‍െറ ഭാണ്‍ഡം പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ സായംകാലത്ത്‌ അവര്‍ നോക്കി നില്‍ക്കേ പുറപ്പെടണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പകൽസമയത്ത് അവർ കാൺകെ പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറാക്കിവെച്ച നിന്റെ ഭാണ്ഡം പുറത്തുകൊണ്ടുവരിക. പിന്നീട് വൈകുന്നേരത്ത് അവർ നോക്കിനിൽക്കുമ്പോൾത്തന്നെ പ്രവാസത്തിലേക്കെന്നപോലെ പുറപ്പെടുക.