Ezekiel 12:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നോക്കിനില്‌ക്കെ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തു കടക്കുക; ദേശം കാണാതിരിക്കത്തക്കവിധം നിന്‍റെ മുഖം മൂടണം. എന്തെന്നാല്‍ നീ ചെയ്യുന്നത് ഇസ്രായേല്‍ജനത്തിന് ഒരു മുന്നറിയിപ്പായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ കാണ്‍കെ നീ അതു തോളില്‍ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കാണുമ്പോൾ നീ അത് തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്ത് യാത്രപുറപ്പെടണം; നിലം കാണാത്തവിധം നിന്റെ മുഖം മൂടിക്കൊള്ളണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കാണ്‍കെ നീ അതു തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്‍റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ നോക്കി നില്‍ക്കെത്തന്നെ നീ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലം കാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ ഭവനത്തിന്‌ ഒരടയാളമാക്കിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കാൺകെ ഭാണ്ഡം നിന്റെ ചുമലിലേറ്റി ഇരുട്ടത്ത് യാത്രപുറപ്പെടുക. നിലം കാണാത്തവിധം നിന്റെ മുഖം മൂടുക. ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു ചിഹ്നമാക്കിയിരിക്കുന്നു.”