Ezekiel 12:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നോടു കല്പിച്ചതുപോലെയെല്ലാം ഞാന്‍ ചെയ്തു; പ്രവാസത്തിനുള്ള ഭാണ്ഡം എന്നപോലെ ഞാന്‍ പകല്‍സമയത്ത് എന്‍റെ കെട്ടും ഭാണ്ഡവും കൊണ്ടുപോന്നു. വൈകുന്നേരം എന്‍റെ കൈകൊണ്ടു തന്നെ ചുവരുതുരന്നു തോളിലേറ്റിയ ഭാണ്ഡവുമായി അവര്‍ കാണ്‍കെ ഞാന്‍ ഇരുട്ടത്തു പുറപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു.
Malayalam 1992 MBSI
എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്റെ സാമാനം പകല്‍സമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്റെ കൈകൊണ്ടു മതില്‍ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര്‍ കാണ്‍കെ തോളില്‍ ചുമന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രാസാമഗ്രികൾപോലെ ഞാൻ എന്റെ സാധനങ്ങൾ പകൽസമയത്ത് പുറത്തു കൊണ്ടുവന്ന്, വൈകുന്നേരത്ത് ഞാൻ എന്റെ കൈകൊണ്ട് മതിൽ കുത്തിത്തുരന്ന് ഇരുട്ടത്തു അത് പുറത്തു കൊണ്ടുവന്ന്, അവർ കാണത്തക്കവിധം തോളിൽ ചുമന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവര്‍ കാണ്‍കെ തോളിൽ ചുമന്നു.
Malayalam Bible POC-ML 2013
എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു. പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ എന്‍െറ ഭാണ്‌ഡം പകല്‍ സമ യത്ത് ഞാന്‍ പുറത്തു കൊണ്ടുവന്നു. സായം കാലത്ത് എന്‍െറ കൈകൊണ്ടുതന്നെ ഭിത്തി തുരന്ന് ഭാണ്‍ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ഇരുട്ടത്തു ഞാന്‍ പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തു. പകൽസമയത്ത് ഒരു പ്രവാസിയുടെ ഭാണ്ഡമെന്നപോലെ ഞാൻ എന്റെ ഭാണ്ഡം പുറത്തുകൊണ്ടുവന്നു. വൈകുന്നേരത്ത് ഞാൻതന്നെ മതിൽ കുത്തിത്തുരന്നു. ഇരുട്ടത്ത് ഞാൻ പുറപ്പെട്ട് അവർ കാൺകെ എന്റെ ഭാണ്ഡം തോളിൽ ചുമന്നു.