Ezekiel 13:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിനെപ്പറ്റി പ്രവചിച്ച ഇസ്രായേലിലെ പ്രവാചകന്മാരും സമാധാനമില്ലാതിരിക്കെ സമാധാനത്തിന്‍റെ ദര്‍ശനങ്ങള്‍ കണ്ടവരും അവശേഷിക്കയില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
ഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദര്‍ശനങ്ങളെ ദര്‍ശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇനി ഭിത്തിയില്ല; അതിന് കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ച് പ്രവചിച്ച്, സമാധാനമില്ലാതിരിക്കുമ്പോൾ അതിനു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല” എന്ന് പറയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി ചുവരില്ല; അതിനു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ച്, സമാധാനമില്ലാതിരിക്കെ അതിനു സമാധാനദര്‍ശനങ്ങളെ ദര്‍ശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
ജറുസലെമിനെപ്പറ്റി പ്രവചനങ്ങള്‍ നടത്തിയവരും, സമാധാനമില്ലാതിരിക്കേസമാധാനത്തിന്‍െറ ദര്‍ശനങ്ങള്‍ കണ്ടവരുമായ ഇസ്രായേലിലെ പ്രവാചകന്‍മാരും അവശേഷിക്കുകയില്ല. ദൈവമായ കര്‍ത്താവാണ് ഇതു പറയുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിനോടു പ്രവചിക്കുകയും സമാധാനമില്ലാതിരിക്കെ അതിനു സമാധാനം ദർശിക്കുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാരും ഇല്ലാതെയായിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.” ’